ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകര സംഘടനകളിൽ ആറാം സ്ഥാനം ഇന്ത്യൻ കമ്യൂണിസ്റ്റ് ഭീകരർക്ക്

0
  • 2018 ൽ നടത്തിയത് 177 ഭീകരാക്രമണങ്ങൾ .

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും അപകടകരമായ ആറാമത്തെ ഭീകര സംഘടന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ്) ആണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കൂടാതെ ഭീകരവാദം ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത് ആണെന്നും കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണങ്ങളില്‍ 57 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് ജമ്മു കശ്മീരിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ 177 തവണ ഭീകരാക്രമണം നടത്തുകയും 311 പേരെ കൊലപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍മെന്റ് ലോകത്തിലെ ഏറ്റവും മാരകമായ ഭീകര സംഘടനകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം താലിബാനും, രണ്ടാം സ്ഥാനം ഇസ്ലാമിക് സ്റ്റേറ്റിനുമാണ്്. പട്ടികയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാവോയിസ്റ്റ) ആണ് ആറാം സ്ഥാനത്ത്.

ആഗോള തലത്തില്‍ ഭീകരവാദം ബാധിച്ച രാജ്യങ്ങളില്‍  ഏറ്റവും മുന്നില്‍ അഫ്ഗാനിസ്ഥാന്‍ ആണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here