സ്വകാര്യ വാഹനങ്ങള്‍ക്കും ഇനി പമ്പയിലേക്ക് പോകാം

0
  • വാ​ഹ​ന​ങ്ങ​ള്‍‌ പമ്പ വ​രെ ക​ട​ത്തി​വി​ടാമെന്നും പമ്പയില്‍ തീ​ര്‍‌​ഥാ​ട​ക​രെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ലി​ല്‍ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചിതീര്‍ഥാടകരുമായി ശബരിമലയിലേക്ക് വരുന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ പമ്പ വരെ കടത്തി വിടാമെന്ന് സര്‍ക്കാര്‍. വാ​ഹ​ന​ങ്ങ​ള്‍‌ പമ്പ വ​രെ ക​ട​ത്തി​വി​ടാമെന്നും പമ്പയില്‍ തീ​ര്‍‌​ഥാ​ട​ക​രെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ലി​ല്‍ തി​രി​ച്ചെ​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നേ​ര​ത്തെ, തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ലി​ല്‍ ത​ട​യേ​ണ്ട​തി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. 2018ലെ ​യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വകാര്യ വാഹനങ്ങള്‍ നിലക്കല്‍ വരെയായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് നിലക്കലി​ല്‍ നിന്ന് പമ്പയിലെത്താന്‍ തീര്‍ഥാടകര്‍ കെ.എസ്.ആര്‍.ടി.സി ബസുകളെയാണ് ആശ്രയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here