കരീബിയന്‍ മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര നേട്ടം

0

ജമൈക്ക: കരീബിയന്‍ മണ്ണില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര. വിന്‍ഡീസിനെതിരെ 5 മത്സരങ്ങളുടെ ടി20 പരമ്പര 5-0ന് ഇന്ത്യ തൂത്തുവാരിയത്. അവസാന മത്സരത്തില്‍ 61 റണ്‍സിന്റെ മികച്ച ജയത്തോടെയാണ് ഇന്ത്യ മടങ്ങുന്നത്. പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ ഒന്ന് മാത്രം തോറ്റ ഇന്ത്യ ആകെ കളിച്ച 8 മത്സരങ്ങളില്‍ 7-1ന്റെ മേധാവിത്വം നേടിയാണ് നാട്ടിലേക്ക് തിരിക്കുന്നത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ സ്മൃതി മന്ഥാനയാണ് ടീമിനെ നയിച്ചത്. ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.എന്നാല്‍ കരീബിയന്‍ പേസര്‍മാര്‍ രണ്ടു ഓപ്പണര്‍മാരേയും വേഗത്തില്‍ പുറത്താക്കി. ബാറ്റിംഗിലെ താരമായ സ്മൃതിയെ 9 റണ്‍സിനും ഷഫാലിയെ 7നുമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അതിഗംഭീര സെഞ്ച്വറി കൂട്ടുകെട്ട് ഇന്ത്യക്ക് മേല്‍കൈ നല്‍കി.

ജെമീയ റോഡ്രിഗസും(50) വേദ കൃഷ്ണമൂര്‍ത്തിയും(57) ചേര്‍ന്ന് 117 റണ്‍സാണ് അടിച്ചെടുത്തത്. 135 റണ്‍സാണ് ഇന്ത്യ വിന്‍ഡീസിന് മുന്നില്‍ വച്ചത്. മറുപടി ബാറ്റിംഗില്‍ ആതിഥേയരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ സമ്മതിച്ചില്ല. ഒരു ഘട്ടത്തില്‍ 5ന് 53ലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി. ആ വീഴ്ചയില്‍ നിന്ന് വിന്‍ഡീസ് പിന്നെ കരകയറിയില്ല. 7 ന് 73 എന്ന നിലയില്‍ വിന്‍ഡീസ് കളിയും പരമ്പരയും കൈവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here