ഏഴ് ലക്ഷം ഒഴിവുകള്‍; നിയമനം ഉടന്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

0

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ഏഴു ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നാല് ലക്ഷത്തോളം ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. സംവരണ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ മാത്രം 57,4289 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബിയില്‍ 89,638 ഉം ഗ്രൂപ്പ് എയില്‍ 19896 ഒഴിവുകളുമുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ 1,05338 പോസ്റ്റുകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ഉണ്ടാകും.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പ് സി, ലെവല്‍ വണ്‍ തസ്തികകളിലായി 1,27,573 ഒഴിവുകള്‍ നികത്തുന്നതിന് റെയില്‍വേ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here