ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് 6-ാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

0

കായംകുളം:സ്കൂളിൽ നിന്ന് വീണ്ടും ദുരന്ത വാർത്ത. ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ 6-ാം ക്ലാസ്സ് വിദ്യാർത്ഥി നവനീതാണ് മരിച്ചത്.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിന് സമീപത്തേയ്ക്ക് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിന് സമീപത്തൂടെ നടക്കുന്നതിനിടെയാണ് ബാറ്റ് തലയിൽ കൊണ്ടത്. കുട്ടികളുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ തെറിച്ചുവീണ ബാറ്റ് നവനീതിന്റെ തലയ്ക്ക് പിന്നിലാണ് കൊണ്ടതെന്ന് പോലീസ് പറയുന്നു.

അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായിരുന്നതിനാൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയാണ് മരണമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here