ഫാസ്ടാഗ്; നിയമം ലംഘിച്ചാല്‍ ഇനി ഇരട്ടി ടോള്‍

0
  • ദേശീയതലത്തില്‍ 537 ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം നടപ്പില്‍ വരുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.

ഡല്‍ഹി: ഫാസ്ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍തുക ഈടാക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ നിയമ ലംഘിക്കുന്നവരില്‍ നിന്നും ഇരട്ടി ടോള്‍ തുക ഈടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ ദേശീയപാതയിലെ ടോള്‍ പിരിവ് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ബാരിക്കേഡുകള്‍ സ്വയം വീഴും. തുടര്‍ന്ന് കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടി വരും. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും രണ്ട് വശങ്ങളിലേക്കും നാല് ട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണ് നിര്‍ദേശം.

 

LEAVE A REPLY

Please enter your comment!
Please enter your name here