മതങ്ങളുടെ പേരിലുള്ള കലഹത്തിന് പരിഹാരം ഇന്ത്യയുടെ അഹിംസയും കരുണയും : ദലൈലാമ

0

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിന് സമ്മാനിച്ച അഹിംസയും കരുണയും മതങ്ങളുടെ പേരില്‍ പോരടിക്കുന്ന ലോകത്തിനുള്ള ഏകപരിഹാരമെന്ന് ബുദ്ധമതാചാര്യനായ ദലൈലാമ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട 24-ാംമത് ഡോ. എസ്.രാധാകൃഷ്ണന്‍ അനുസ്മരണ പരിപാടിയിലാണ് ബു്ദ്ധമതാചാര്യന്‍ ഇന്ത്യന്‍ നന്മകളെ ചൂണ്ടിക്കാട്ടിയത്.

സത്യത്തെ അറിഞ്ഞു ജീവിക്കുന്നതാണ് ബുദ്ധ തത്വം. ഇന്ത്യ ലോകത്തിന് നല്‍കിയ സന്ദേശങ്ങളിലൊന്ന് അതാണ്. നമ്മുടെ ചിന്തകളെ നശീകരണ പ്രവണതകള്‍ കീഴടക്കാതിരിക്കണമെങ്കില്‍ ഈ നിമിഷത്തിന്റെ സത്യവും യഥാര്‍ത്ഥ്യത്തില്‍ ജീവിക്കണമെന്നും ദലൈലാമ അഭിപ്രായപ്പെട്ടു. സര്‍വ്വാശ്ലേഷിയാകലാണ് മനുഷ്യനുണ്ടാകേണ്ട ഏറ്റവും ശക്തമായ സ്വഭാവം. അത്തരം വ്യക്തികള്‍ക്ക് മാത്രമേ മറ്റുള്ളവരിലേക്ക് സന്തോഷം പകരാനാകൂ എന്നും ദലൈലാമ ഓര്‍മ്മിപ്പിച്ചു.

ഡോ.എസ്.രാധാകൃഷ്ണന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. സംസ്‌കൃതത്തില്‍ അദ്ദേഹത്തിന്റെ അവഗാഹം എന്നെ അല്‍ഭുതപ്പെടുത്തി.പൗരാണിക ഭാരതത്തിന്റെ വിജ്ഞാനത്തില്‍ അദ്ദേഹം ഏറെ ആകൃഷ്ഠനായിരുന്നുവെന്നും ദലൈലാമ ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here