മീടു ആരോപണം; അനു മാലിക്കിനെ ഇന്ത്യന്‍ ഐഡലില്‍ നിന്ന് പുറത്താക്കി

0

മുംബൈ: മീടു ആരോപണത്തെ തുടര്‍ന്ന് ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലില്‍ നിന്ന് വീണ്ടും പുറത്താക്കി. മാലിക്കിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സോണി ടിവി നടപടി സ്വീകരിച്ചത്.

മീടു ആരോപണത്തെ തുടര്‍ന്ന് ഐഡല്‍ പത്താം എഡിഷനിലെ ജഡ്ജിംഗ് പാനലില്‍ നിന്ന് അനു മാലിക്കിനെ നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ എഡിഷനില്‍ മാലിക് തിരിച്ചെത്തുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം രൂക്ഷമായത്തോടെയാണ് സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സോണിടിവിക്ക് നോട്ടീസ് അയച്ചത്.

അനു മാലിക്കിനെതിരെ കഴിഞ്ഞ വര്‍ഷമാണ് മീടു ആരോപണങ്ങള്‍ ഉയര്‍ന്നത്. സോന മോഹപത്ര, ശ്വേത പണ്ഡിറ്റ്, പേര് വെളിപ്പെടുത്താത്ത രണ്ട് ഗായികമാരുമാണ് മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്.ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡലിലെ തുടക്കം മുതലുള്ള വിധികര്‍ത്താവാണ് അനു മാലികം. മാലിക്കിന് പകരക്കാരനെ സോണി ടിവി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here