റേഷന്‍കടകള്‍ വഴി ഇനി ബാങ്കിംഗ് നടത്താം

0
  • ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി.

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി ഇനി ബാങ്കിംഗ് സേവനം നടത്താം. സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി ബാങ്കിംഗ് സേവനം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പണം സ്വീകരിക്കല്‍, നിക്ഷേപിക്കല്‍, ഫോണ്‍ റീച്ചാര്‍ജിങ്ങ്, അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം, വിവിധ ബില്ലുകള്‍ അടയ്ക്കല്‍ എന്നി സേവനങ്ങള്‍ ഇനി റേഷന്‍കട വഴി ലഭ്യമാകും.

ഇ-പോസ് മെഷനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം. എസ് ബി ഐ, എച്ച് ഡി എഫ് സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്‌സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങള്‍ ലഭ്യമാക്കുക. ബാങ്കുകളുമായി ഉടന്‍ ധാരണയിലെത്തുമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക.

റേഷന്‍ കടകള്‍ വഴി ബാങ്കിംഗ് സേവനം നടപ്പാക്കുന്നതിനെ പറ്റി വെള്ളിയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here