വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം : ഒവൈസിക്കെതിരെ കേസ്സെടുക്കാന്‍ കോടതി ഉത്തരവ്

0

ഹൈദരാബാദ്: പ്രകോപനപരമായി പ്രസംഗിച്ചതിന് മുസ്ലീം എംഎല്‍എ അഖ്ബറുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്സെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ജൂലൈ മാസത്തിലാണ് 15 മിനിറ്റോളം മതവികാരവും വര്‍ഗ്ഗീയവിഷവും വമിക്കുന്ന പ്രസംഗം ഒവൈസി നടത്തിയതായി കോടതി നിരീക്ഷിച്ചത്. എംഎല്‍എയായ ഒവൈസി പ്രസംഗത്തിലുടനീളം കൊലവിളിയും ഭീഷണിയും മുഴക്കിയതായും അഭിഭാഷകനായ കരുണാസാഗര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹൈദരാബാദിലെ സൈദാബാദ് പോലീസിനോട് കേസ്സെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. അഡീഷണല്‍ ചീഫ് മെട്രോപൊലീറ്റന്‍ മജിസ്‌ട്രേറ്റാണ് നടപടിയെടുത്തിരിക്കുന്നത്. ഡിസംബര്‍ 23നകം റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

താന്‍ 2013ല്‍ നടത്തിയ പ്രസംഗങ്ങളെ അതിജീവിക്കാന്‍ ആര്‍എസ്എസിനാകില്ല. ആളുകള്‍ പെട്ടന്ന് പേടിക്കുമെന്ന് തോന്നുവരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നത്. ആര്‍എസ്എസ് എന്തിനാണ് എന്നെ ഭയപ്പെടുന്നത്. അതിന് ഒറ്റക്കാരണമേയുള്ളു, 2013ല്‍ ഞാന്‍ നടത്തിയപ്രസംഗംമാത്രമാണ്, ഒവൈസി പറഞ്ഞു.  നിരവധി തവണ ഒവൈസിക്കെതിരെ വിശ്വഹിന്ദുപരിഷത്ത് അടക്കം നിരവധി പരാതികള്‍ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here