- മെഡിക്കല്‍ കോളേജിലെ ഹൃദയാരോഗ്യ വിഭാഗത്തിലെ ഡോ എസ് എം അഷ്റഫിന്റെ നേതൃത്വത്തില്‍ ഡോ സി ഡി രാമകൃഷ്ണ, ഡോ ഗെയ്ലിന് സെബാസ്റ്റിയന്, ഡോ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചികിത്സ നടത്തിയത്.
കണ്ണൂര്‍: ശസ്ത്രക്രിയ കൂടാതെ പേസ്മേക്കര്‍ ഘടിപ്പിച്ച് ചരിത്രം കുറിച്ച് പരിയാരം ഗവ മെഡിക്കല്‍ കോളേജ്. അത്യാധുനിക ലീഡ്ലെസ് പേസ്മേക്കര്‍ ചികിത്സാ സംവിധാനത്തിലൂടെ സര്‍ജറി നടത്താതെ കാല്‍ക്കുഴ വഴി ഹൃദയത്തിന്റെ വലത്തേ അറയിലാണ് പേസ്മേക്കര്‍ ഘടിപ്പിച്ചത്. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ചികിത്സ രീതി ഇതാദ്യമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ 75 കാരിയിലാണ് ശസ്ത്രക്രിയ കൂടാതെ പേസ്മേക്കര്‍ ഘടിപ്പിച്ചത്. ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയെ ബോധം കെടുത്തി സര്‍ജറി നടത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്നാണ് നൂതന ലീഡ് ലെസ് പേസ്മേക്കര്‍ ചികിത്സ നടത്തിയത്.