കൊറോണ ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ ആള്‍ പാലാ ആശുപത്രിയില്‍ നിന്ന് മുങ്ങി

0
  • ഇയാളില്‍ കൊവിഡ്-19 ന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും ചികിത്സയ്ക്ക് പോലും നില്‍ക്കാതെ മുങ്ങുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

  പാലാ : കൊറോണ ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ കുമളി സ്വദേശി പരിശോധന നടത്താതെ മുങ്ങി. പാലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ സൗദിയില്‍ നിന്നാണ് എത്തിയത്.

ജലദോഷം, ചെറിയ പനി തുടങ്ങിയ രോഗങ്ങളോടെ ഇന്നലെയാണ് ഇയാള്‍ ചികിത്സ തേടി എത്തിയത്. എന്നാല്‍ കൊറോണയാണോ എന്ന് വ്യക്തമാകും മുന്‍പാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും പോയത്. രോഗബാധ സംബന്ധിച്ച് സംശയമുയര്‍ന്നതോടെ ആശുപത്രി അധികൃതര്‍ ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ചെങ്കിലും ഇന്ന് രാവിലെ ഇയാള്‍ സ്ഥലം കാലിയാക്കുകയായിരുന്നു.

ഇയാളെ കാണാതായ വിവരം ആരോഗ്യവകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയില്‍ ഇയാള്‍ നല്‍കിയ വിലാസം ശരിയാണോയെന്നും ഇപ്പോള്‍ സംശയമുണ്ടെന്നും അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here