ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0

ക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ടീമിൽ നിന്നും ഏറെക്കാലമായി വിട്ടുനിന്ന ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവർ തിരിച്ചെത്തി. കഴിഞ്ഞ ന്യൂസീലന്‍ഡ് പര്യടനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ വിശ്രമത്തിലാണ്.

രോഹിത്തിന് പകരമായി പൃഥ്വി ഷാ ടീമിൽ എത്തിയപ്പോൾ ബാക്കപ്പ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലിനൊപ്പം ഋഷഭ് പന്തും ടീമിലുണ്ട്. പരമ്പര ഈ മാസം 12-ന് ധര്‍മശാലയില്‍ ആരംഭിക്കും.

ടീം ; കോലി (ക്യാപ്റ്റന്‍) ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍ .

LEAVE A REPLY

Please enter your comment!
Please enter your name here