റുവാണ്ട അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രമായി മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള

0

ഴാമത് റുവാണ്ട (ആഫ്രിക്ക) അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള. മാർച്ച്‌ 7 നു റുവാണ്ട കിഗാലി കൺവെൻഷൻ സെന്‍ററിൽ വെച്ച് നടന്ന റെഡ് കാർപെറ്റിൽ റുവാണ്ട മിനിസ്റ്റർ സംവിധയകാൻ ഷാനു സമദിനു പുരസ്‌കാരം നൽകി.

ദർബംഗാ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്റ്റോറി ഓഫ്  ഫീച്ചർ ഫിലിം അവാർഡ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള നേടിയിരുന്നു.കൂടാതെ ജെ സി ഡാനിയൽ പുരസ്ക്കാരവും ലഭിച്ചു.

കുഞ്ഞബ്ദുള്ള ആയി അഭിനയിച്ച ഇന്ദ്രൻസിന് ഏറ്റവും നല്ല നടനുള്ള ദേശിയ കലാ സംസ്‌കൃതി പുരസ്‌ക്കാരവും നേടി കൊടുത്തിരുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ദ്രന്‍സും ബാലുവര്‍ഗീസുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രന്‍സ്) 65-ാം വയസില്‍ തന്‍റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here