സച്ചിനും സേവാ​ഗും മങ്ങി, പഠാൻ തിളങ്ങി: ശ്രീലങ്ക ലെജന്റ്‌സിനെതിരെ ഇന്ത്യക്ക് വിജയം

0

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20യില്‍ ഇന്ത്യ ലെജന്‍ഡ്‌സിന് രണ്ടാം ജയം. ശ്രീലങ്ക ലെജന്‍ഡ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ടീം സ്വന്തമാക്കിയത്. ​31 പന്തിൽ 57റൺസുമായി തകർത്തടിച്ച ഇർഫാൻ പഠാന്റെയും 47 റ​ൺസെടുത്ത മുഹമ്മദ്​ കൈഫിൻ്റെയും കരുത്തിലാണ് ഇന്ത്യൻ ലെജൻഡ്​സിന്റെ​ രണ്ടാംജയം. ശ്രീലങ്ക ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. രണ്ടാമത് ബാറ്റിംങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സച്ചിന്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ സെവാഗും(3) യുവരാജ് സിംങും(1) നിരാശപ്പെടുത്തി. ഇതോടെ 3ന് 19 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. ഇര്‍ഫാന്‍ പഠാന്റെ (31 പന്തില്‍ പുറത്താവാതെ 57) നിര്‍ണായക പ്രകടനമാണ് ഇന്ത്യക്ക് ടൂര്‍ണമെന്റിലെ രണ്ടാം ജയം സമ്മാനിച്ചത്. മുഹമ്മദ് കൈഫ് (46), പഠാന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 138 റണ്‍സെടുത്തത്. 23 റണ്‍സ് വീതം നേടിയ ചമര കപുഗേദരയും ക്യാപ്റ്റന്‍ തിലകരത്‌നെ ദില്‍ഷനുമാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി മുനാഫ് പട്ടേല്‍ നാലു വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, മന്‍പ്രീത് ഗോണി, സഞ്ജയ് ബങ്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സത്തില്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here