ഒരു ദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ; എല്ലാവരും പ്രവാസികൾ

0
  • ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 262 ആയി.

ദോഹ : ഒരു ദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണയെന്നു സ്ഥിരീകരിച്ച് ഖത്തർ. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും എല്ലാവരും പ്രവാസികളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 262 ആയി. കഴിഞ്ഞ ഞായറാഴ്ച മൂന്ന് പ്രവാസികളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരോടൊപ്പം ഒരേ സ്ഥലത്ത് താമസിച്ചിരുന്നവരെ നിരീക്ഷണത്തിലാക്കിയതിൽ 238 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇവരെ  നിരീക്ഷണത്തിലാക്കിയിരുന്നതിനാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേൽക്കാൻ ഇനിയും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ആരോഗ്യമന്ത്രാലയം. ഇവരെല്ലാം ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ഇവര്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എത്രപേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here