ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധു രണ്ടാം റൗണ്ടിൽ

0

ള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കന്‍ താരം സാംഗ് ബെയ്‌വനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടിലെത്തി. സ്‌കോർ: 21-14, 21-17. വാശിയേറിയ പോരാട്ടത്തിൽ അമേരിക്കൻ താരം ബെയ്‌വനെതിരെ പത്തു തവണ ഏറ്റുമുട്ടിയതില്‍ സിന്ധുവിന്റെ ആറാം ജയമാണിത്.

അടുത്ത റൗണ്ടില്‍ കൊറിയയുടെ സുംഗ് ജി ഹ്യൂന്‍ ആണ് സിന്ധുവിന്റെ എതിരാളി.അവിടെയും ജയിച്ചാൽ അനായാസം സിന്ധുവിന് ക്വാര്‍ട്ടറിലെത്താം. ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിംപിക്സ് ബര്‍ത്ത് ഏതാണ്ടുറപ്പിച്ച സിന്ധു ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യയുടെ രണ്ട് ദശകത്തെ കിരീട വരള്‍ച്ചക്ക് അവസാനം കുറയ്ക്കാനാണ് ശ്രമിക്കുന്നത് .

2001ല്‍ നടന്ന ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്റെ പരിശീലകന്‍ കൂടിയായ പി ഗോപിചന്ദാണ് അവസാനമായി ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം. അതേസമയം ഇന്ന് നടന്ന മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം ചൈനീസ് താരങ്ങളായ സീ വി സെംഗ്-യാ യോംഗ് ഹുവാംഗ് സഖ്യത്തോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റ് പുറത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here