ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചതായി ബിസിസിഐ

0
  • ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചാല്‍ 10000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.35 ശതമാനം താരങ്ങള്‍ വിദേശത്തുനിന്നുള്ളവരായതിനാല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ വിസ വിലക്കും പ്രതിസന്ധിയാകും.

കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇപ്രാവശ്യത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചതായി ബിസിസിഐ. ഏപ്രില്‍ 15 ലേക്കാണ് മത്സരം മാറ്റിയത്. ഈ മാസം 29 നാണ് മത്സരങ്ങള്‍ തുടങ്ങാനായിരുന്നു തീരുമാനം.

ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്.നേരത്തെ ഐപിഎല്‍ മാറ്റിവയ്ക്കില്ലെന്ന നിലപാടാണ് ഗാംഗുലി എടുത്തിരുന്നത്.പിന്നീട് മത്സരം മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആളുകള്‍ ഒരുമിച്ചു കൂടുന്ന കായിക മത്സരങ്ങള്‍ ഒഴിവാക്കണമെന്നും മത്സരങ്ങള്‍ അടച്ചിട്ട സ്്‌റ്റേഡിയത്തില്‍ നടത്തണമെന്നും രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയതനുസരിച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here