കൊറോണ: കൊച്ചി രൂപത പള്ളികളിൽ മാർച്ച് 31 വരെ കുർബാന നിർത്തിവച്ചു

0
  • കുർബാനകൾ ഒഴിവാക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഒറ്റയ്ക്ക് പള്ളിയിൽ വന്ന് പ്രാർഥിക്കുന്നതിന് തടസമുണ്ടായിരിക്കുന്നതല്ല. 

കൊച്ചി: കോവിഡ് 19 രോഗത്തിനെതിരെയുളള പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി ലത്തീൻ രൂപത പള്ളികളിലെ കുർബാന അടക്കമുള്ള പൊതു പരിപാടികൾ നിർത്തി വച്ചു. ഇന്ന് രാവിലെ നടന്ന കുർബാനക്ക് ശേഷം വിവിധ പള്ളികളിൽ ഇത് സംബന്ധിച്ച് കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിൽ പുറത്തിറക്കിയ സർക്കുലർ വായിച്ചു.

കൊച്ചി കോർപ്പറേഷനിൽ നിന്ന് ലഭിച്ച ഉത്തരവിൻ പ്രകാരം മാർച്ച് 31 വരെയാണ് കുർബാനകൾ ഒഴിവാക്കിയിരിക്കുന്നത്. പൊതുജനങ്ങൾ ഒത്തുചേരുന്ന യോഗങ്ങളും ആഘോഷങ്ങളും ഒവിവാക്കണമെന്ന സർക്കാർ നിർദേശത്തെ പോസിറ്റീവായി കാണുകയാണെന്ന് സർക്കുലറിൽ സഭ അധ്യക്ഷൻ വ്യക്തമാക്കുന്നു. കൊച്ചി, ആലപ്പുഴ ജില്ലകളിലെ പള്ളികളാണ് ഈ രൂപതയ്ക്ക് കീഴിൽ വരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here