നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 യാത്രക്കാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍

0

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ എത്തിയ ഇരുപത്തിരണ്ട് പേര്‍ക്കാണ് കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇവരില്‍ നിന്നാണ് രോഗലക്ഷണങ്ങളുള്ള ഇരുപത്തിരണ്ടുപേരെ കണ്ടെത്തിയത്. മുപ്പത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അറുപത് പേരടങ്ങിയ മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here