റാന്നിയിൽ കൊറോണ ബാധിതരെ പരിചരിച്ച നഴ്സും മകളും ഐസൊലേഷൻ വാർഡിൽ

0
  • ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

പത്തനംതിട്ട: കൊറോണ ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ ആദ്യം ചികിത്സിച്ച നഴ്സും മകളും ഐസൊലേഷൻ വാർഡിൽ. സർക്കാർ ആശുപത്രിയിലെ നഴ്സിനേയും മകളേയുമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയും ചുമയും വന്നതിനെ തുടർന്നാണ് നിരീക്ഷണത്തിലായിരുന്ന ഇവരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതിനിടയിൽ ഇറ്റലിയിൽ നിന്ന് 20 ദിവസം മുൻപ് വന്ന രണ്ട് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടേകാൽ വയസുള്ള കുഞ്ഞിനേയും, അമ്മയേയുമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

ഇറ്റലിയിലും കൊച്ചി വിമാനത്താവളത്തിലും പരിശോധന തുടങ്ങുന്നതിന് മുൻപാണ് ഇവർ എത്തിയത്. ഇവർക്ക് പനിയുടെ ലക്ഷണങ്ങൾ ഇല്ല. എന്നാൽ ജലദോഷം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here