‘അല്ലാഹുവിന്‍റെ ശിക്ഷ’: വിവാദ പരാമര്‍ശം നടത്തിയ ഇസ്ലാം മതപണ്ഡിതന് കൊറോണ

0

ബാഗ്ദാദ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയ ഇറാഖി ഇസ്ലാം മതപണ്ഡിതനായ അയത്തുള്ള ഹാദി അല്‍-മൊദറാസ്സീക്കും കൊവിഡ്. ഇദ്ദേഹത്തിനും കുടുംബാഗംങ്ങള്‍ക്കും കൊറോണ ബാധ ഉണ്ടായിരിക്കുന്നതായാണ് റിപ്പോർട്ട്. ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഹിലി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ഹാദി അല്‍-മൊദറാസ്സീയുടെ മരുമകന്‍ മൂസാ അല്‍-മൊദറാസ്സീ തന്‍റെ അമ്മാവന്‍ ചികില്‍സയിലാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

ചൈനയില്‍ കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ ഇദ്ദേഹം വിവാദ പരാമർശം നടത്തിയിരുന്നു. ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്. ചൈന 20 ലക്ഷത്തോളം മുസ്ലീംങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടി വന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here