കവി ഡോ: പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

0

തിരുവനന്തപുരം: ഭാഷ പണ്ഡിതനും കവിയുമായ ഡോ പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.കവി, ഭാഷാ ഗവേഷകന്‍, ചരിത്രകാരന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസില്‍ ഇടംനേടിയ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുനാളായി വിശ്രമത്തിലായിരുന്നു.

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരില്‍ ഒരാളായ അദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ ദിശാബോധം നല്‍കിയ വ്യക്തിയായിരുന്നു.എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശക്തിപൂജ, ഉല്‍സവബലി, ദശപഷ്പങ്ങള്‍ തുടങ്ങി 10 കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിന് ശ്രേഷ്ഠ പദവി നേടിയെടുക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here