ബാറുകളില്‍ നിന്ന് മാസപ്പടി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
  • 13ബാറുകളില്‍ നിന്ന് പ്രതിമാസം 60,000 രൂപ വച്ച് മാസപ്പടി വാങ്ങി.

കൊച്ചി: ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.എക്‌സൈസ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സജികുമാര്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു പി ചന്ദ്ര, പ്രിവന്റീവ് ഓഫീസര്‍ പ്രതാപന്‍ എന്നിവരെയാണ് സസ്‌പെഡ് ചെയ്തത്.

13ബാറുകളില്‍ നിന്ന് പ്രതിമാസം 60,000 രൂപ വച്ച് മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മൂവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.ഇവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവം വിവാദമായതോടെ മൂവരും മാസപ്പടി വാങ്ങിയ തുക തിരികെ നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here