കോവിഡ് 19 ഭീഷണി; താമസിക്കാൻ മുറി ലഭിക്കാതിരുന്ന വിദേശവനിതയ്ക്കു തുണയായി പൊലീസ്

0

തിരുവനന്തപുരം:  കോവിഡ് 19 ആശങ്കയെ തുടർന്ന് , താമസിക്കാൻ മുറി ലഭിക്കാതെ  രാത്രിയിൽ നഗരത്തിൽ ഒറ്റപ്പെട്ട  വിദേശ വനിതയ്ക്കു തുണയായി പൊലീസ്. ഡൽഹിയിൽ നിന്ന് എത്തിയ അർജന്റീന സ്വദേശി മരിയയാണ് സഹായം ലഭിക്കാതെ വലഞ്ഞത്. രോഗത്തിന്റെ മുൻകരുതൽ നടപടികൾ വിശദീകരിച്ച ഉദ്യോഗസ്ഥർ പൊലീസ് ആംബുലൻസ് എത്തിച്ച് ജനറൽ ആശുപത്രിയിലേക്കു കൊണ്ടു പോയി. രോഗം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താമസിക്കാൻ മുറി നൽകുമെന്നു പൊലീസ് പറഞ്ഞു.

മെഡിക്കൽ കോളജ് ജംക്‌ഷനിലെ ഹോട്ടലിലായിരുന്നു ഇവർ മുറി ബുക്ക് ചെയ്തിരുന്നത്. കോവിഡ് 19 ഭീഷണിയുടെ പേരിൽ ഹോട്ടൽ ജീവനക്കാർ  മുറി നിഷേധിച്ചതോടെ തമ്പാനൂരിൽ എത്തി. പിന്നീട് നഗരത്തിലെ പല ഹോട്ടലുകളിലും അന്വേഷിച്ചെങ്കില്ലും ആരും മുറി നൽകിയില്ല. സഹായം അഭ്യർഥിച്ചു സമീപിച്ചപ്പോൾ വഴിയാത്രക്കാരിൽ പലരും  മുഖം പൊത്തി മാറി നടന്നു. പിന്നീട് പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപം കരഞ്ഞു തളർന്നു നിന്ന ഇവരെ പിങ്ക് പൊലീസും കന്റോൺമെന്റ് പൊലീസും ചേർന്നു സഹായിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here