ഹോട്ടലുകൾ ആശുപത്രികളാക്കി സഹായഹസ്‌തവുമായി ക്രിസ്‌റ്റ്യാനോ

0

ലിസ്‌ബന്‍:  കൊറോണ വൈറസ് ലോകമെമ്പാടും ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഫുട്‌ബോൾ താരം ക്രിസ്‌റ്റ്യാനോ. പോര്‍ചുഗലിലെ ലിസ്‌ബന്‍, മാറാകേഷ്‌, മദീര എന്നിവിടങ്ങളിലെ തൻറെ ഹോട്ടലുകൾ  തല്‍ക്കാലത്തേക്ക്‌ ആശുപത്രികളാക്കാൻ ഉള്ള ശ്രമത്തിലാണ് ക്രിസ്‌റ്റ്യാനോ. കോവിഡ്‌ ബാധിതരെ ചികിത്സിക്കാന്‍ ഈ ഹോട്ടലുകൾ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രോഗികളുടെ ആശുപത്രി ചെലവും,   ഡോക്‌ടര്‍മാരുടെയും മറ്റു ജോലിക്കാരുടെയും വേതനവും ക്രിസ്‌റ്റ്യാനോ തന്നെ വഹിക്കും.  വലിയ വരവേൽപ്പാണ് താരത്തിൻറെ ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.  നിലവിൽ പോര്‍ചുഗലില്‍ 169 കൊറോണ ബാധിതർ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here