കൊറോണ: കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിൽ

0
  • നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 12,740 പേ​രി​ല്‍ 3,229 പേ​രും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള​വ​രാ​ണ്.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ കോ​ഴി​ക്കോ​ട് ജില്ലയിൽ. ഇ​തു​വ​രെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത് കോഴിക്കോടാണ്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 12,740 പേ​രി​ല്‍ 3,229 പേ​രും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, ഇ​ടു​ക്കി, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളേക്കാൾ ഇ​ര​ട്ടി​യി​ലേ​റെ പേ​രാ​ണ് കോ​ഴി​ക്കോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 661 പേ​രും പ​ത്ത​നം​തി​ട്ട​യി​ല്‍ 1,756 പേ​രും തൃ​ശൂ​രി​ല്‍ 2,041 പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here