എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി

0
  •  കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ അര്‍ധസൈനിക വിഭാഗങ്ങളുടെയും അവധി റദ്ദാക്കി.

സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാ ബെല്‍ എന്നീ അര്‍ധസൈനിക വിഭാഗങ്ങളുടെയും എന്‍എസ്ജി, ആസാം റൈഫിള്‍സ് എന്നീ തീവ്രവാദ വിരുദ്ധ വിഭാഗങ്ങളുടെയും അവധിയാണു റദ്ദാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരോടു യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമായിരിക്കാനും കൊറോണ രോഗബാധയ്‌ക്കെതിരേ പോരാടാന്‍ ആസൂത്രണം നടത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here