ഓഹരി വിപണി കൂപ്പുകുത്തി

0
  • താഴ്ന്നത് 1,709 പോയന്റ് നഷ്ടത്തില്‍നിഫ്റ്റി 8,541ലുമെത്തി.കനത്ത നഷ്ടം നേരിട്ടത് ബാങ്ക്, ഫാര്‍മ ഓഹരികളിലാണ്.

ഹരി വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ കൂപ്പുകുത്തി. ഓഹരി 1,709.58 പോയന്റ്(5.59%)നഷ്ടത്തില്‍ 28,860.51ലും നിഫ്റ്റി 498.25 പോയന്റ് (5.56%)താഴ്ന്ന് 8,468.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അവസാന മണിക്കൂറില്‍ നേരിയതോതില്‍ വിപണി തിരിച്ചുകയറുകയും ചെയ്തു.

ബിഎസ്ഇയിലെ 1947 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 392 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ മാറ്റമില്ലാതെയാണ് നിന്നത്.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപും സ്മോള്‍ ക്യാപ് സൂചികകള്‍ 4 മുതല്‍ 6 ശതമാനംവരെ നഷ്ടമുണ്ടാക്കി.ബാങ്ക് നിഫ്റ്റി മൂന്നുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. നഷ്ടം 8 ശതമാനം. ഇന്റസിന്‍ഡ് ബാങ്ക് 27 ശതമാനമാണ് തകര്‍ന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയും കനത്ത നഷ്ടത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here