കൊറോണ: മസ്‌കറ്റ് വിമാനത്താവളത്തില്‍ നൂറ്റിമുപ്പതോളം യാത്രക്കാര്‍ കുടുങ്ങി

0

മസ്‌കറ്റ്: നൂറ്റിമുപ്പതോളം യാത്രക്കാര്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തിരുവന്തപുരത്തു നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് IX 549 വിമാനത്താവളത്തിലെ യാത്രക്കാരും കൊച്ചിയില്‍ നിന്നെത്തിയ IX 443 ലെയും നൂറ്റിമുപ്പതോളം യാത്രക്കാരുമാണ് മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ പ്രതിരോധത്തിന്റെ ഭാഗമായി വിദേശികള്‍ക്ക് ഓമനിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ വിലക്കിയത് കാരണമാണ് യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നത്. എന്നാല്‍ വിമാനത്താവള അധികൃതര്‍ ഇവരോട് മടങ്ങി പോകുവാനാണ് പറയുന്നത്.അതേസമയം, ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസത്തെ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here