കൊറോണ : വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം സാവകാശം നല്‍കും

0
  • ഈ തീരുമാനം എല്ലാ വായ്പകള്‍ക്കും ബാധകമാകുന്നതായിരിക്കും.

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും. ബാങ്കേഴ്‌സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല ഒരു വര്‍ഷം അനുവദിക്കാന്‍ ആര്‍. ബി.ഐയോട് ശുപാര്‍ശ ചെയ്യുമെന്നും ബാങ്കേഴ്‌സ് സമിതി അറിയിച്ചിട്ടുണ്ട്. ഇ.എം.ഐ മാറ്റി ക്രമീകരിക്കുന്നതായിരിക്കും.

ഈ തീരുമാനം എല്ലാ വായ്പകള്‍ക്കും ബാധകമാകുന്നതായിരിക്കും. ജനുവരി 31 വരെ കൃത്യമായി വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും എന്നും ബാങ്കേഴ്‌സ് സമിതി വിശദീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here