കൊറോണ: സൗദിയിലെ സ്വകാര്യമേഖലയ്ക്ക് 15 ദിവസം അവധി

0

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യാ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തെ അവധിയാണ് സ്വകാര്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥാപനങ്ങള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സൗദി അറേബ്യ, എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, കൊറോണ ഭീതിയില്‍ സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും അടയ്ക്കാന്‍ മുനിസിപ്പല്‍ ഗ്രാമീണ മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാല്‍ അവശ്യവസ്തുക്കള്‍ ലഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ സൗദിയില്‍ 171 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here