കൊ​ച്ചി ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് പൂ​ട്ടി​ച്ചു

0

കൊ​ച്ചി: കൊറോണ ഭീതി പടരുന്നതിനിടെ സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ള്‍ പൂ​ട്ടി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെതിരെ യൂത്ത് കോൺഗ്രസ്. പ്രതിഷേധത്തിനിടെ കൊ​ച്ചി ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൂട്ടിച്ചു. ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പ​ടെ അ​ക​ത്തി​ട്ട് ഷ​ട്ട​ര്‍ താ​ഴ്ത്തു​ക​യാ​യി​രു​ന്നു.തുടർന്ന് പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ ശേഷം ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് തുറന്നു. ന​ഗ​ര​ത്തി​ലെ മ​റ്റ് ഔട്ട്‌ലെറ്റു​ക​ളും പൂ​ട്ടി​ക്കു​മെന്നാണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here