ബാങ്കുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

0
  • കൊറോണ വൈറസ് ബാധ മൂലം സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും എടുക്കുമെന്നും രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുംബൈ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ബാങ്കുകള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. പലിശനിരക്ക് കുറയ്ക്കാന്‍ പണനയസമിതി ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്തദാസ് വ്യക്തമാക്കി.

അടുത്തമാസം മൂന്നിനാണ് പണനയ അവലോകന യോഗം (എംപിസി) ചേരുക. അതേസമയം ഇടയ്ക്ക് നിരക്കിളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പോ നിരക്കുകള്‍ കുറയ്ക്കാനുളള സാധ്യത വര്‍ധിച്ചു. 2020 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് പണനയ അവലോകന യോഗം നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here