ദേവനന്ദയുടെ മരണം: അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്

0

കൊല്ലത്ത് ഏഴുവയസുകാരി ദേവനന്ദ മുങ്ങി മരിച്ച സംഭവത്തിൽ കേസ് അനേഷണം നിർണായക വഴിത്തിരിവിലേക്ക്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരിൽക്കണ്ട് സംസാരിച്ചിരുന്നു. അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥർ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങൾ, രക്ഷിതാക്കളുടെ സംശയങ്ങൾ, ചോദ്യം ചെയ്തവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്.

മൊബൈൽ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഇന്ന് ലഭിക്കും. കുട്ടിയെ കാണാതായ സമയം മുതൽ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോൺ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അന്ന് മൊബൈൽ ഉപയോഗിച്ചവരുടെ മുഴുവൻ വിവരങ്ങളും ലഭിക്കുമെന്നതിനാൽ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.

മൊഴി രേഖപ്പെടുത്താനായി ദേവ നന്ദയുടെ മാതാ പിതാക്കളെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടി ഒരിയ്ക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഇന്നലെയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here