ട്രാക്കിലൂടെ കുടിയേറ്റക്കാരുടെ പാലായനം: ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു

0
  • കര്‍ശന ജാഗ്രതയോടെ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
  • മണിക്കൂറില്‍ 40 കിലോമീറ്ററായിട്ടാണ്  വേഗത കുറയ്ക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുകള്‍ വഴി പാലയനം ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചരക്കുതീവണ്ടികളും സ്പെഷ്യല്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ളവയുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററായിട്ടാണ് കുറയ്ക്കുന്നത്.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്), ഗേറ്റ്മാന്‍, ട്രാക്ക്മാന്‍ എന്നിവരുള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും റെയില്‍വേ ട്രാക്കുകളില്‍ കുടിയേറ്റ തൊഴിലാളികളുടെ നീക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കുകളിലൂടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടിനും തിങ്കളാഴ്ച രാവിലെ എട്ടിനും ഇടയില്‍ പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ഖരക്പുര്‍ ഭഗ്കര്‍ വിഭാഗം ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 40 കിലോ മീറ്ററായി കുറച്ചിരുന്നു.

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ 16 കുടിയേറ്റക്കാര്‍ കഴിഞ്ഞ ദിവസമാണ് ചരക്ക് ട്രെയിന്‍ കയറി മരിച്ചത്.ട്രാക്കുകളില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് ഇത്തരത്തിലുളള
സംഭവങ്ങള്‍ തടയുന്നതിനായി ട്രെയിനുകളുടെ നീക്കത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കണമെന്ന് കിഴക്കന്‍ റെയില്‍വേ അധികൃതരോട് ബിര്‍ഭും ജില്ലാ പോലീസ് സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here