കാലവര്‍ഷം ഇത്തവണ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0
  • സ്വകാര്യ കാലവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് ഇത്തവണ മെയ് 28ന് കാലവര്‍ഷം എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ പ്രതീക്ഷിച്ചതിലും വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ജൂണ്‍ അഞ്ചിനാകും ഇത്തവണത്തെ കാലവര്‍ഷം എത്തുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷമായി കണക്കാക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്റെ ഗതിയെ ഇത് ബധിച്ചേക്കാം. അഞ്ച് ദിവസം കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വീറ്റില്‍ പറയുന്നത്.

അതേസമയം, സ്വകാര്യ കാലവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് ഇത്തവണ മെയ് 28ന് കാലവര്‍ഷം എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തെ വരെ വ്യതിയാനം വരാമെന്നും അവര്‍ പറയുന്നു.

ആന്‍ഡമാന്‍ തീരത്തിന് സമീപം കടലില്‍ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ചയോടെ ഇത് ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here