ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 48 ലക്ഷം കടന്നു; മരണം 3,16,658

0
  • മരണനിരക്കില്‍ യുഎസിനു പിന്നിലുള്ള യുകെയില്‍ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലുമായി 170 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്താകെ കോവിഡ് രോഗബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. 48,01,510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,16,658 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

യുഎസില്‍മാത്രം കോവിഡ് മരണം 90,000 കടന്നു. 90,978 പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു.

മരണനിരക്കില്‍ യുഎസിനു പിന്നിലുള്ള യുകെയില്‍ ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലുമായി 170 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 34,636 ആയി. മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയില്‍ ആകെ രോഗികള്‍ 2,81,752 ആണ്. 2,631 പേര്‍ക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്.

ഇറ്റലിയില്‍ 31,908 പേര്‍ ഇതുവരെ മരിച്ചപ്പോള്‍ ഫ്രാന്‍സില്‍ 28,108 ആയി മരണനിരക്ക് ഉയര്‍ന്നു. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 483 പേരാണ് മരണത്തിനു കീഴടങ്ങിയത്.

സ്‌പെയിനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. ആകെ 27,650 കോവിഡ് ബാധിതര്‍ മരിച്ച സ്‌പെയിനില്‍ ഇന്നലെ 87 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ടുമാസത്തിനുള്ളില്‍ ആദ്യമായാണ് സ്‌പെയിനില്‍ മരണനിരക്ക് നൂറില്‍ താഴെയെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here