കൊറോണ 60 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്

0
  • കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി.

കൊറോണ വൈറസ് പ്രതിസന്ധി 60 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക്.

കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ 100 വികസ്വര രാജ്യങ്ങള്‍ക്ക് 160 ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായവും ലോക് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി വിവിധ രാജ്യങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ഡേവിഡ് മാല്‍പാസ് ചൂണ്ടിക്കാട്ടി

ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥയില്‍ അഞ്ച് ശതമാനം സങ്കോചം ബാങ്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും ദരിദ്ര രാജ്യങ്ങളില്‍ ഇത് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും മാല്‍പാസ് മുന്നറിയിപ്പ് നല്‍കി.

ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍, സമ്പദ്വ്യവസ്ഥകള്‍, സാമൂഹ്യ സേവനങ്ങള്‍ എന്നിവ ഉയര്‍ത്തുന്നതിന് ലോക ബാങ്ക് ഇതുവരെ 5.5 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

എന്നാല്‍ ലോകബാങ്കിന്റെ സഹായം കൊണ്ട് മാത്രം വികസ്വര രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും ദരിദ്ര രാജ്യങ്ങള്‍ക്ക് ഉഭയകക്ഷി സഹായം നല്‍കണമെും ദാതാക്കളോട് മാല്‍പാസ് അഭ്യര്‍ത്ഥിച്ചു.

ലോകത്താകെ ഏകദേശം അഞ്ച് മില്യണ്‍ ജനങ്ങളാണ് കൊറോണ വൈറസ് ബാധിതരായിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ജനങ്ങള്‍ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here