മരക്കാര്‍ അറബിക്കടലിന്റെ സിംഹം: പ്രദര്‍ശനമെപ്പോള്‍? പ്രിയദര്‍ശന്‍ പ്രതികരിക്കുന്നു

0

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമകളൊക്കെ അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്. എല്ലാ ഭാഷാ സിനിമകളിലും ഇതാണ്. മലയാളത്തില്‍ റിലീസ് നീട്ടിവെക്കപ്പെട്ടവയില്‍ ഒന്നാമത് നില്‍ക്കുന്നത് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരാവുന്ന ചിത്രം മാര്‍ച്ച് 26ന് മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യേണ്ടിയിരുന്നതായിരുന്നു.

ചിത്രത്തിന്റെ റിലീസ് ഇനി എപ്പോഴാണെന്നതിനെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദര്‍ശന്‍. ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് നേരത്തെ വിറ്റുപോയതാണ്. പക്ഷേ ആഗോള തലത്തില്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി, പ്രേക്ഷകര്‍ എത്തിത്തുടങ്ങിയാലേ റിലീസ് നടക്കൂ. അല്ലാത്തപക്ഷം റൈറ്റ്‌സ് വാങ്ങിയവര്‍ക്ക് അവരുടെ പണം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടിവരും. നിലവില്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്’, പ്രിയദര്‍ശന്‍ പറഞ്ഞു .തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ സിനിമകളുടെ ഒടിടി റിലീസ് ചര്‍ച്ചയാവുമ്പോള്‍ മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് സിനിമയെ സംബന്ധിച്ച് അത് അസാധ്യമാണെന്നും പ്രിയദര്‍ശന്‍ കട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here