അൽക്വയ്ദ ഭീകരൻ മുഹമ്മദ് ഇബ്രാഹിം സുബൈറിനെ ഇന്ത്യയ്ക്കു കൈമാറി

0
  • പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച ഇയാളെ അമൃത്‌സറിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ സുബൈറിനെ വിട്ടുകിട്ടുന്നതു സംബന്ധിച്ച് ഇന്ത്യയും യുഎസുമായി ഏറെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു.ഇയാളുടെ സഹോദരൻ ഇപ്പോഴും യുഎസ് ജയിലിലാണ്.

 

ന്യൂഡൽഹി: അൽക്വയ്ദ ഭീകരൻ മുഹമ്മദ് ഇബ്രാഹിം സുബൈറിനെ (39) യുഎസ് അധികൃതർ ഇന്ത്യയ്ക്കു കൈമാറി. കഴിഞ്ഞ 19ന് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച ഇയാളെ അമൃത്‌സറിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ സുബൈറിനെ വിട്ടുകിട്ടുന്നതു സംബന്ധിച്ച് ഇന്ത്യയും യുഎസുമായി ഏറെക്കാലമായി ചർച്ചകൾ നടന്നുവരികയായിരുന്നു.

ഇയാളുടെ സഹോദരൻ ഇപ്പോഴും യുഎസ് ജയിലിലാണ്. യുഎസിൽ നിന്നു വിവിധ കാരണങ്ങളാൽ പുറത്താക്കപ്പെട്ട 167 പേർക്കൊപ്പമാണു സുബൈറിനെ എത്തിച്ചത്. അൽക്വയ്ദ പ്രവർത്തകൻ അൻവർ അൽ അവ്‌ലാക്കിക്ക് സഹായം ചെയ്ത കേസിൽ 2015ൽ അറസ്റ്റിലായ സുബൈർ രണ്ടു വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.

ശിക്ഷ പൂർത്തിയാക്കി ജയിൽ മോചിതനായതോടെ ഇയാളെ കഴിഞ്ഞ ഫെബ്രുവരി മുതൽ കൊളറാഡൊയിലെ കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് പ്രോസസിങ് സെന്‍ററിലേക്കു മാറ്റി. തുടർന്നാണ് ഇന്ത്യയ്ക്കു വിട്ടു നൽകിയത്. ഹൈദരാബാദ് സ്വദേശിയാണു സുബൈർ.

LEAVE A REPLY

Please enter your comment!
Please enter your name here