ദുബായില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ നാല് പേര്‍ക്ക് കോവിഡ് ലക്ഷണം

0
  • ഡല്‍ഹി,ജയ്പൂര്‍ തീവണ്ടികളിലായി വിവിധ ജില്ലക്കാരായ 523 മലയാളികളാണ് കോഴിക്കോട്ടെത്തിയത്.

ദുബായില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കേരളത്തിലെത്തിയ നാല് പേര്‍ക്ക് കോവിഡ് രോഗലക്ഷണം. ദുബായില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട് എത്തിയ രണ്ടുപേര്‍ക്കുമാണ് രോഗലക്ഷണമുള്ളത്. നാലുപേരെയും ആശുപത്രികളിലേക്ക് മാറ്റി.

ഡല്‍ഹി,ജയ്പൂര്‍ തീവണ്ടികളിലായി വിവിധ ജില്ലക്കാരായ 523 മലയാളികളാണ് കോഴിക്കോട്ടെത്തിയത്. ദുബായില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 106 പേരെ ഹോം ക്വാറന്റൈനിലും 72 പേരെ കെയര്‍ സെന്ററുകളിലേക്കും മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here