പലിശ കുറച്ച് ആർബിഐ: വായ്പാ തിരിച്ചടവിനുള്ള മൊറൊട്ടോറിയം നീട്ടി

0
  • വായ്പാ തിരിച്ചടവുകൾക്കുള്ള മൊറൊട്ടോറിയം മൂന്നു മാസം കൂടി നീട്ടി.

കൊവിഡ്- ലോക് ഡൗൺ പ്രതിസന്ധി നേരിടാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. അപ്രതീക്ഷിതമായ നീക്കത്തിൽ റെപ്പോ, റിവേഴ്സ് റെപ്പോ നിരക്കുകൾ കുറച്ചു. വായ്പാ തിരിച്ചടവുകൾക്കുള്ള മൊറൊട്ടോറിയം മൂന്നു മാസം കൂടി നീട്ടിയിട്ടുമുണ്ട്. നേരത്തേ, മേയ് 31 വരെ തിരിച്ചടവുകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിലെ വളർച്ച നെഗറ്റീവാകുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

പതിവുവിട്ട് ചേർന്ന ആർബിഐ ധനനയ സമിതിയാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താൻ പലിശ കുറയേണ്ടതുണ്ടെന്ന നിഗമനത്തിലാണു യോഗം എത്തിയതെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്നു സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശയായ റെപ്പോ 0.40 ശതമാനമാണു കുറച്ചത്. ഇതോടെ റെപ്പോ നിരക്ക് നാലു ശതമാനമായി കുറഞ്ഞു. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകൾക്കും ഉപയോക്താക്കൾക്കു പലിശ കുറച്ചുകൊടുക്കാം. വായ്പകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നയം.

ഇതിനൊപ്പം റിവേഴ്സ് റെപ്പോ നിരക്ക് 3.35 ശതമാനമായും കുറച്ചിട്ടുണ്ട്. ഇതുവരെ 3.75 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകളിൽ നിന്ന് ആർബി‍ഐ സ്വീകരിക്കുന്ന ഫണ്ടുകൾക്കുള്ള പലിശയാണിത്. ഈ പലിശ കുറയുന്നത് കേന്ദ്ര ബാങ്കിൽ പണം സൂക്ഷിക്കുന്നതിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കും. കൂടുതൽ പണം ഉപയോക്താക്കളിലെത്താൻ ഇതും സഹായിക്കും.

മാർച്ച് 27ന് കേന്ദ്ര ബാങ്ക് റെപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചിരുന്നു. ഇതോടെയാണ് റെപ്പോ 4.40 ശതമാനത്തിലെത്തിയത്. രണ്ടു മാസം തികയും മുൻപാണ് വീണ്ടും കേന്ദ്ര ബാങ്കിന്‍റെ പ്രധാന ആയുധമായ റെപ്പോ നിരക്കിൽ ഇളവുവരുന്നത്.

സിഡ്ബിക്ക് 90 ദിവസത്തേക്ക് 15,000 കോടിയുടെ പ്രത്യേക റീഫിനാൻസ് സൗകര്യം അനുവദിക്കാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കയറ്റുമതി വായ്പാ കാലയളവ് ഒരു വർഷത്തിൽ നിന്ന് 15 മാസമായി നീട്ടി. എക്സിം ബാങ്കിന് 15,000 കോടിയുടെ വായ്പാസഹായവും പ്രഖ്യാപിച്ചു. ബാങ്കുകൾ കോർപ്പറേറ്റുകൾക്കു നൽകാവുന്ന വായ്പയുടെ ഗ്രൂപ്പ് എക്സ്പോഷർ പരിധി 25 ശതമാനത്തിൽ നിന്നു 30 ശതമാനമായി വർധിപ്പിച്ചിട്ടുമുണ്ട്. കോർപ്പറേറ്റുകൾക്ക് കൂടുതൽ വായ്പ നൽകാൻ ഇത് ബാങ്കുകളെ സഹായിക്കും.

രാജ്യത്ത് ഡിമാൻഡിൽ വൻ തകർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. വൈദ്യുതി- പെട്രോളിയം ഉപയോഗം കുറയുന്നു, സ്വകാര്യ വാങ്ങലുകൾ ഇടിയുന്നു. മുതൽമുടക്കിനുള്ള ഡിമാൻഡും ഇല്ലാതായി. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായത് സർക്കാരിന്‍റെ വരുമാനത്തെ കാര്യമായി ബാധിച്ചു.
നാണയപ്പെരുപ്പ സാധ്യതയിൽ വലിയ അനിശ്ചിതത്വമാണ്.

പയറുവർഗങ്ങളുടെ വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നു. ഇറക്കുമതി തീരുവകൾ പുനപ്പരിശോധിക്കേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ നാണയപ്പെരുപ്പം കുറഞ്ഞ് നാലു ശതമാനത്തിൽ താഴെയെത്തുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. രണ്ടാം പകുതിയിൽ സാമ്പത്തിക വ്യവസ്ഥയെ ഉണർത്താൻ സാമ്പത്തിക, ധന, ഭരണപരമായ നടപടികൾ അനിവാര്യമെന്നും കേന്ദ്ര ബാങ്ക് ഗവർണ

LEAVE A REPLY

Please enter your comment!
Please enter your name here