മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ ഇന്ന് രാത്രി 8 ന് പുറപ്പെടും

0
  • തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വണ്ടിയിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ്  യാത്ര ചെയ്യാനാകുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുത്തവർക്കായിരിക്കും ഈ വണ്ടിയിൽ പോകാൻ കഴിയുക. യാത്ര പുറപ്പെടും മുൻപ് ഏകദേശം 5 മണിക്കൂർ മുൻപേ ഇവർക്കെല്ലാം ഔദ്യോഗികമായ അറിയിപ്പ് ലഭിക്കും. അതിനെ ശേഷം മാത്രം വീടുകളിൽ നിന്ന് പുറപ്പെട്ടാൽ മതിയെന്നാണ് തീരുമാനം. 

മുംബൈയിലെ മലയാളികൾക്ക് ഏറെ  ആശ്വാസം പകരുന്ന വാർത്തയാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞത്. ഇത് വരെ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക്ക് ട്രെയിൻ സർവീസ് ഇന്ന് (മാർച്ച് 22 വെള്ളിയാഴ്ച്ച) പുറപ്പെടുവാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കയാണ്.

കുർള എൽ ടി ടിയിൽ നിന്നും രാത്രി 8 മണിക്ക് തിരുവനന്തപുരത്തേക്ക്  പുറപ്പെടുന്ന വണ്ടിയിൽ 22 സ്ലീപ്പർ കോച്ചുകളിലായി ഏകദേശം 1700 പേർ യാത്ര ചെയ്യു മെന്നാണ് അനുമാനിക്കുന്നത്. നിലവിലെ ലോക് ഡൌൺ നിയമങ്ങൾ അനുസരിച്ചു 5 മണിക്കൂർ നേരത്തെ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി സ്ക്രീനിംഗ് അടക്കമുള്ള സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരിക്കും യാത്രാനുമതി ലഭിക്കുക.

ഇതിന്‍റെ പരിപൂർണ നിയന്ത്രണം മുംബൈ പോലീസിനും റെയിൽവേ പൊലീസിനുമായിരിക്കും. യാത്രാ ചിലവ് മഹാരാഷ്ട്രാ സർക്കാർ വഹിക്കുമെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്. മുംബൈയിൽ നിന്നും പുറപ്പെടുന്ന വണ്ടിക്ക് ഇടയിലൊന്നും സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. യാത്ര അവസാനിക്കുന്ന സംസ്ഥാനത്ത് 3 സ്റ്റോപ്പുകൾ കിട്ടുമോ എന്നറിയാനും മധ്യ റയിൽവെയുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും വരെ കാത്തിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here