രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ദിവസം ആറായിരം കടന്നു

0
  • ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 6,088 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 148 പേർ കൂടി മരിച്ചു.അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 64 പേരും ഗുജറാത്തിൽ 24 പേരും ഡൽഹിയിൽ 18 പേരും മരിച്ചു. 

രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതാദ്യമായി ആറായിരം കടന്നു. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 6,088 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 148 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം കൊവിഡ് മരണം 3,583 ആയും മൊത്തം രോഗബാധിതർ 1,18,447 ആയും ഉയർന്നു. 66,330 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 48,500ലേറെ പേർ രോഗവിമുക്തരായി.

അവസാന 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 64 പേരും ഗുജറാത്തിൽ 24 പേരും ഡൽഹിയിൽ 18 പേരും മരിച്ചു. യുപിയിൽ 11, തമിഴ്നാട്ടിൽ ഏഴ്, പശ്ചിമ ബംഗാളിൽ ആറ്, തെലങ്കാനയിൽ അഞ്ച്, രാജസ്ഥാനിൽ നാല്, മധ്യപ്രദേശിൽ മൂന്ന് വീതം പേരാണു മരിച്ചത്. മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് ബാധിതർ 41,640 ആയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 1,454 പേർ മരിച്ചു. തമിഴ്നാട്ടിൽ 13,967 പേർക്കും ഗുജറാത്തിൽ 12,905 പേർക്കും രോഗബാധയുണ്ടായിട്ടുണ്ട്; ഡൽഹിയിൽ 11,569. രാജസ്ഥാനിൽ 6227, മധ്യപ്രദേശിൽ 5981, യുപിയിൽ 5515 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവർ.

LEAVE A REPLY

Please enter your comment!
Please enter your name here