കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു

0

മ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ താനാമാന്തി മേഖലയിലെ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. ഗ്രനേഡ്, വെടിയുണ്ടകള്‍, തോക്കുകള്‍, പിസ്റ്റലുകള്‍ തുടങ്ങി നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഒളിത്താവളത്തില്‍ നിന്നും പിടിച്ചെടുത്തു.

ജമ്മു കശ്മീരില്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളം തകര്‍ത്തത്. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസും കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തിരുന്നു. ബുദ്ഗാമിലെ ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളമാണ് കഴിഞ്ഞ ദിവസം സുരക്ഷാ സേന തകര്‍ത്തത്. അഞ്ച് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെയും പ്രദേശത്ത് നിന്നും സുരക്ഷാ സേന പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here