കോവിഡ് ബാധിച്ചയാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച 30 കുട്ടികള്‍ ക്വാറന്റീനില്‍

0
  • മുക്കം നഗരസഭ പരിധിയിലാണ് സംഭവം.

ഫുട്‌ബോള്‍ കളിയില്‍ പങ്കെടുത്ത കൂട്ടുകാരന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുപ്പതോളം കുട്ടികള്‍ ക്വാറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിച്ച മുപ്പതോളം കുട്ടികളാണ് ക്വാറന്റീനില്‍ പ്രവേശിക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരില്‍ ഒരാളുടെ മകനോടൊപ്പം ഫുട്‌ബോള്‍ കളിയില്‍ പങ്കാളികളായ മുപ്പതോളം കുട്ടികളാണ് ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നത്.

പതിനാലു ദിവസം ക്വാറന്റീനില്‍ കഴിഞ്ഞയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞാണ് സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇയാള്‍ പതിനാലു ദിവസത്തിനു ശേഷം വീട്ടുകാരുമായി ഇടപഴകിയിരുന്നു.

കുട്ടികള്‍ പുറത്തു പോയി മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ഇടപഴകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്.

LEAVE A REPLY

Please enter your comment!
Please enter your name here