മുംബൈയിൽ കൊവിഡിനു പുറമെ കാവസാക്കി രോഗവും പിടിമുറുക്കുന്നു

0
  • പതിനെട്ടോളം കുട്ടികളിലാണ് കാവസാക്കി  രോഗലക്ഷണങ്ങൾ കണ്ടത്.

മുംബൈയിൽ കൊവിഡിനു പുറമെ കാവസാക്കി രോഗവും. കൊവിഡ് ബാധിച്ച കുട്ടികളിലാണ്  വ്യാപകമായി കാവസാക്കി രോഗം കണ്ടെത്തിയത്. മുംബൈയിലെ വാടിയ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പതിനെട്ടോളം കുട്ടികളിലാണ് കാവസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.

ശരീരമാസകലം രക്തകുഴലുകൾ ചുവന്ന് തുടുക്കുന്നതാണ്  കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങൾ. കൂടുതലും കുട്ടികളിലാണ് ഈ രോഗം കണ്ടെത്തിയത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പനിയോടൊപ്പം വയറുവേദന, ഛർദി, വയറിളക്കം എന്നിവയുണ്ടാകുന്നതാണ് കാവസാക്കി രോഗത്തിന്റെ പ്രധാന ലക്ഷണം.

രോഗം ബാധിച്ച അറുപതു ശതമാനം കുട്ടികളിലും കണ്ണ് ചുവന്നിരിക്കുകയും ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധൻ ഡോ.അമീഷ് വോറ വ്യക്തമാക്കി.അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെയായിരിക്കും ഈ രോഗം കൂടുതലായി ബാധിക്കുക.മുംബൈയിൽ കൂടാതെ ചെന്നൈ, ഡൽഹി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here