രോഗലക്ഷണം ഇല്ലാതെ കൊറോണ ബാധിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

0

രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ കൊറോണ ബാധിക്കുന്നവരുടെ ശരീരത്തിലെ ആന്റി ബോഡികള്‍ പെട്ടെന്ന് ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇത്തരക്കാരുടെ രോഗ പ്രതിരോധ ശേഷിയിലും കുറവുണ്ടാകുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

ആന്റിബോഡികള്‍ വേഗത്തില്‍ നശിക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ദീര്‍ഘകാല രോഗപ്രതിരോധ ശേഷി ലഭ്യമാകില്ലെന്നും പഠനം പറയുന്നു.രോഗമുക്തി നേടിയ രോഗികളുടെ രക്തത്തില്‍ നിന്നെടുത്ത ആന്റിബോഡികളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രോഗ ലക്ഷണങ്ങള്‍ പ്രകടമായി 37 ദിവസത്തിന് ശേഷം എടുത്ത ആന്റിബോഡികളിലാണ് ആദ്യവിശകലനം നടത്തിയത്.

സര്‍സിനെക്കാള്‍ വേഗത്തിലാണ് കൊറോണ ബാധിക്കുന്നവരില്‍ ആന്റിബോഡികളുടെ നഷ്ടം സംഭവിക്കുന്നത്. അതായത് മിതമായി കൊറോണ ലക്ഷണമുള്ള രോഗികളില്‍ ദീര്‍ഘകാല കൊറോണ ആന്റിബോഡികള്‍ ഉണ്ടാകണെമെന്നില്ല. ലോകത്ത് എല്ലായിടത്തുമുള്ള കൊറോണരോഗികളില്‍ ഭൂരിഭാഗവും മിതരോഗലക്ഷമുള്ളവരായതിനാല്‍ ഇത്തരക്കാര്‍ക്ക് വീണ്ടും കൊറോണ രോഗബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here