വാക്സിൻ പരീക്ഷണം ചോർത്താൻ ചൈന ശ്രമിക്കുന്നു: യുഎസ്

0
  • യുഎസ് എന്തൊക്കെയാ‍ണു വികസിപ്പിക്കുന്നതെന്ന് ചൈനീസ് ഹാക്കർമാർ നിരീക്ഷിക്കുകയാണ്.

കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ ചോർത്താൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായി അമെരിക്ക. ചൈനീസ് ഹാക്കർമാർ ഇതിനായി നിരന്തരം അധ്വാനിക്കുകയാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ്. കൊവിഡിനെതിരേ വാക്സിൻ കണ്ടുപിടിക്കാൻ പരിശ്രമിക്കുന്ന സ്ഥാപനങ്ങളെയെല്ലാം അവർ ലക്ഷ്യമിടുന്നുണ്ടെന്നും ആരോപണം. വാണിജ്യ രഹസ്യങ്ങളും കോടിക്ക‍ണക്കിനു ഡോളറിന്‍റെ ബൗദ്ധിക സ്വത്തവകാശവും മോഷ്ടിക്കാനാണു പദ്ധതിയെന്നും അവർ കുറ്റപ്പെടുത്തി. നേരത്തേ, റഷ്യക്കെതിരേയും ഇതേ ആരോപണം യുഎസും യുകെയും ഉന്നയിച്ചിരുന്നു.

മഹാമാരികാലത്ത് യുഎസ് എന്തൊക്കെയാ‍ണു വികസിപ്പിക്കുന്നതെന്ന് ചൈനീസ് ഹാക്കർമാർ നിരീക്ഷിക്കുകയാണ്. ബയോടെക് സ്ഥാപനങ്ങളുടെ നെറ്റ് വർക്കുകളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്. വൈറസിനെതിരായ മരുന്നുകൾ, ടെസ്റ്റിങ് കിറ്റുകൾ എന്നിവയിലെല്ലാം ഈ ഭീഷണിയുണ്ട്- അവർ പറയുന്നു.

കൊറോണ വൈറസ് ലോകം മുഴുവൻ പരത്തിയത് ചൈനയാണെന്ന് നേരത്തേ തന്നെ ട്രംപ് ഭരണകൂടം ആരോപിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് പുതിയ ആരോപണം. ലി സിയാവു, ഡോങ് ജിയാഷി എന്നീ ഹാക്കർമാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ അവരുടെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രമല്ല ശ്രമിക്കുന്നത്. ചൈനീസ് സർക്കാരിന് അതുകൊണ്ടു നേട്ടമുണ്ടാവുമെന്നതു കൊണ്ടുകൂടിയാണ് ഈ മോഷണം- യുഎസ് കുറ്റപ്പെടുത്തുന്നു. ചൈനീസ് ഇന്‍റലിജൻസ് സർവീസിലെ ഓഫിസറുടെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നും യുഎസ്.

ഇന്നലെ 36,760 രൂപയായിരുന്നു പവന്‍റെ വില. ഒരു ഘട്ടത്തിൽ 35800 രൂപയിലേക്ക് വില താഴ്ന്നിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കുന്നത് കൂടിയതാണ് വില ഉയരാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here